റേസിംഗ് കഴിയുന്നത് വരെ സിനിമകള്‍ കമ്മിറ്റ് ചെയ്യില്ലെന്ന് അജിത് കുമാര്‍. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ റേസിങ്ങില്‍ ആണെന്നും അത് കഴിയും വരെ മറ്റു കമ്മിറ്റ്മെന്റുകള്‍ ഒഴിവാക്കുമെന്നും നടന് പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘നിലവില്‍ മോട്ടോര്‍ സ്പോര്‍ട്സില്‍ ഒരു ഡ്രൈവര്‍ എന്നതിനപ്പുറം ഒരു ടീം ഉടമ എന്ന നിലയില്‍ ഇടപെടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ റേസിംഗ് സീസണ് ആരംഭിക്കുന്നതുവരെ ഞാന്‍ പുതിയ ചിത്രങ്ങളുടെയൊന്നും കരാര്‍ ഒപ്പിടുന്നില്ല. ഒക്ടോബറിനും റേസിംഗ് സീസണ് ആരംഭിക്കുന്ന മാര്‍ച്ചിനും(2025) ഇടയില്‍ ഞാന്‍ സിനിമകളില്‍ അഭിനയിച്ചേക്കും. അതിനാല്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടിവരില്ല. അതിനാല്‍ റേസ് ചെയ്യുമ്പോള്‍ എനിക്ക് അതില്‍ പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാനാവും. അജിത്ത് കുമാര്‍ പറഞ്ഞു.
ജനുവരി 11ന് നടക്കാനിരിക്കുന്ന എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കുന്ന അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടന് അജിത്ത്. അടുത്തിടെ കാര്‍ റെയ്സിങ് പരിശീലനത്തിനിടെ അജിത്ത് അപകടത്തില്‍ പെട്ടിരുന്നു.
ദുബായ്യില് പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായതെന്നതൊഴിച്ചാല്‍ അജിത്തിന് പരിക്കുകള്‍ ഒന്നും പറ്റിയിരുന്നില്ല. ട്രാക്കില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
Discussion about this post