‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ മൂന്ന് സിനിമകളിലൂടെ ഹിറ്റായ കൂട്ടുകെട്ടാണ് ഗിരീഷ് എ ഡി – നസ്ലെന് കോംബോ. ഈ കൂട്ടുകെട്ടില്‍ നിന്നും ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് ‘ഐ ആം കാതലന്‍’. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തിയേറ്റര്‍ വിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ജനുവരി മൂന്നിന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഐ ആം കാതലന്‍ സിനിമ ഒടിടിയില്‍ വര്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് നസ്ലെന്റെ ആരാധകര്‍. ടെക്നോ ക്രൈം ത്രില്ലര്‍ ഴോണറിലാണ് സിനിമ എത്തിയത്. നടന് സജിന്‍ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്, ലിജോമോള്‍, ടി.ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നിര്‍മാതാവായി ഗോകുലം ഗോപാലനുമുണ്ട്. ശരണ്‍ വേലായുധന് ആണ് ചിത്രത്തിന്റെ കാമറ. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സിദ്ധാര്‍ത്ഥ പ്രദീപാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
Discussion about this post