വിഖ്യാത ചലച്ചിത്രകാരന് ശ്യാം ബെനഗല്‍ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു. ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരവും പത്മഭൂഷനും നല്കി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍.
സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നല്കി രാജ്യം ആദരിച്ച പ്രതിഭ, 18 ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അനന്ത് നാഗും ശബാന ആസ്മിയും പ്രധാന വേഷങ്ങളില്‍ എത്തിയ ‘അങ്കുര്‍’ (1974) എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
1976ല്‍ പത്മശ്രീയും 1991ല്‍ പത്മഭൂഷണും നല്കി രാജ്യം ആദരിച്ചു. 2007ലാണ് ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. ഹിന്ദിയിലെ ഏറ്റവും മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം ഏഴുതവണ ശ്യാം ബെനഗലിന് ലഭിച്ചിട്ടുണ്ട്.
സെക്കന്തരബാദിലെ ത്രിമൂല്ഗരിയില് 1934 ഡിസംബര്‍ 14നാണ് ശ്യാം ബെനഗലിന്റെ ജനനം. ഛായാഗ്രാഹകനായിരുന്ന അച്ഛന് ശ്രീധര്‍ ബി. ബെനഗല്‍ സമ്മാനിച്ച ക്യാമറയിലൂടെ തന്റെ പന്ത്രണ്ടാം വയസ്സിലാണ് ബെനഗല്‍ ആദ്യ ചിത്രമൊരുക്കുന്നത്. ഉസ്മാനിയ സര്‍വ്വകലാശാലില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ബെനഗല്‍ അവിടെ ഹൈദരാബാദ് ഫിലിം സൊസൈറ്റി എന്ന പേരില്‍ ചലച്ചിത്ര കൂട്ടായ്മയും സ്ഥാപിച്ചിരുന്നു. അങ്കൂര്‍, ഭൂമിക, നിഷാന്ദ്, ജനൂന്‍, ആരോഹണ്‍, സുബൈദ, ബാരി- ബരി, സര്‍ദാരി ബീഗം, ദ ഫോര്‍ഗോട്ടന്‍ ഹീറോ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
Discussion about this post