വലിയ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ശങ്കര്‍ – കമല്‍ ഹാസന് കൂട്ടുകെട്ടിലെത്തിയ ഇന്ത്യന്‍ 2. പക്ഷേ ചിത്രത്തിന് തിയറ്ററുകളില്‍ വിജയിക്കാനായില്ല എന്നു മാത്രമല്ല നിരവധി പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ ചിത്രത്തിന് ഇത്രയധികം നെഗറ്റീവ് റിവ്യൂ വരുമെന്ന് താനൊരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് ശങ്കര്‍.
അതിലൂടെ ഞാന്‍ ഒരു നല്ല ആശയം മുന്നോട്ട് വയ്ക്കുക എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ആ രീതിയില്‍ ഞാന്‍ സന്തോഷവാനാണ്. വീട് വൃത്തിയാണെങ്കില്‍ രാഷ്ട്രവും വൃത്തിയായിരിക്കും എന്നത് അത്ഭുതകരവും അനിവാര്യവുമായ ഒരു ആശയമാണ്. പ്രായോഗികമായി ഇത് എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്നതാണ് ഒരു ചോദ്യമെങ്കിലും, അത് ഇപ്പോഴും പ്രധാനമാണ്’. -ശങ്കര്‍ പറഞ്ഞു.
അതോടൊപ്പം രണ്ടാം ഭാഗത്തിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും എന്നും ശങ്കര്‍ പറഞ്ഞു. ഗെയിം ചെയ്ഞ്ചറിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇന്ത്യന്‍ 3 യുടെ ജോലികള്‍ ആരംഭിക്കും.
ഇന്ത്യന്‍ 3 തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ശങ്കര്‍ പറഞ്ഞു. ജൂലൈ 12ന് ആണ് ഇന്ത്യന്‍ 2 തിയറ്ററുകളില്‍ എത്തിയത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ ഹാസന് തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ സിനിമയുടെ സീക്വല്‍ ആയാണ് ഇന്ത്യന്‍ 2 എത്തിയത്.
Discussion about this post