ഖാന്മാര് വീണ്ടും ഒന്നിക്കുന്നുവെന്ന് സൂചന. റെഡ് സീ ചലച്ചിത്രമേളയില്‍ ആമിര്‍ ഖാനെ ആദരിച്ചിരുന്നു. അവിടെവെച്ച് ഖാന്മാര് ഒന്നിച്ചുള്ള ചിത്രത്തിന്റെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മൂവരും ഒന്നിക്കുന്ന ചിത്രത്തെ സംബന്ധിച്ച ആശയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതികരിച്ചത്. ഉടനെ തന്നെ ഒരു നല്ല തിരക്കഥ ലഭിക്കുമെന്നും ഏറെക്കാലമായി കാത്തിരുന്ന ആ കൂടിച്ചേരല്‍ സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആമിര്ഖാന് പറഞ്ഞു.
‘ആറ് മാസം മുമ്പ് ഷാരൂഖും സല്‍മാനുമൊത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. മൂവരും ഒന്നിച്ചൊരു ചിത്രം അഭിനയിച്ചില്ലെങ്കില്‍ അത് വളരെ സങ്കടകരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് ഞാനാണ് ഈ വിഷയം ഞങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചത്.
ഒരു സിനിമയില്‍ ഒന്നിക്കാന്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും ഒരുപോലെ സമ്മതമായിരുന്നു. അതെ നമ്മളൊന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് ഇരുവരും എന്നോട് പറഞ്ഞു. അത് ഉടന്‍ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ആമിര്‍ ഖാന് പറഞ്ഞു.
മൂന്ന് ഖാന്മാരും ഒന്നിക്കുന്ന ചിത്രത്തിന് നല്ല തിരക്കഥയാണ് ആവശ്യമെന്നും അതിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അതിനൊരു നല്ല കഥ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ നല്ല തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്’, ആമിര്‍ ഖാന് വ്യക്തമാക്കി.
Discussion about this post