എമ്പുരാന് അടുത്തവര്‍ഷം തീയേറ്ററുകളിലെത്തുകയാണ്. ഈ അവസരത്തില്‍ എമ്പുരാനെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ?ഗോവര്ദ്ധനന് എന്ന കഥാപാത്രമായി ലൂസിഫറില്‍ തിളങ്ങിയ ഇന്ദ്രജിത്ത് എമ്പുരാനിലും ഉണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാന് എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
‘മലയാള സിനിമയില്‍ സ്കെയിലും ബഡ്ജറ്റും വച്ചൊക്കെ നോക്കുമ്പോള്‍ ഏറ്റവും വലിയ ചിത്രമായിരിക്കും എമ്പുരാന്. ബജറ്റൊക്കെ ഒരു ഹോളിവുഡ് സിനിമയുടെ സ്റ്റാര്ഡേര്ഡിലാണ് ചെയ്തിരിക്കുന്നത്. ടെക്കിനിക്കല്‍ സൈഡും ഷൂട്ടിം?ഗ് രീതി, ലൊക്കേഷന്‍ തുടങ്ങി എല്ലാം അങ്ങനെ തന്നെ. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപാട് സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്തു. ?ഗോവര്ദ്ധന് ഉറപ്പായും ഒരു പ്രാധാന്യം എമ്പുരാനില്‍ ഉണ്ടാവും. ലൂസിഫറില്‍ സത്യാന്വേഷണത്തിന്റെ ആളാണല്ലോ. എന്താണ് സത്യമെന്ന് അറിയാനുള്ള ഗോവര്‍ദ്ധന്റെ യാത്രകള്‍ എമ്പുരാനിലും ഉണ്ടാകും’, എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.
അതേസമയം, എമ്പുരാന് അടുത്ത വര്‍ഷം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തും. നിലവിലെ മലയാളം ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകളെ മറികടക്കാന്‍ പോകുന്ന സിനിമയാകും ഇതെന്നാണ് വിലയിരുത്തലുകള്‍. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മാണ പങ്കാളികളാണ്. ഏതാനും ദിവസങ്ങള്‍ മുന്‍പായിരുന്നു ചിത്രത്തിന് പാക്കപ്പായത്.
Discussion about this post