വിജയ് സേതുപതി ചിത്രം മഹാരാജയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.. ഈ വര്‍ഷം ജൂണില്‍ ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രം ഇന്നലെ മുതല്‍ ചൈനയിലും പ്രദര്‍ശനം ആരംഭിച്ചിരുന്നു. ആദ്യ ദിനം പിന്നിട്ടപ്പോള്‍ ചൈനീസ് ബോക്സ് ഓഫീസിലും സിനിമ മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്.
മഹാരാജ ആദ്യദിനത്തില്‍ 10 കോടിയോളം രൂപയാണ് ചൈനയില്‍ നിന്ന് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഒരു ഇന്ത്യന്‍ ചിത്രം ചൈനയില്‍ നിന്ന് നേടുന്ന ഏറ്റവും മികച്ച ആദ്യദിന കളക്ഷനാണ് ഇത്. റിലീസിന് മുന്‍പായി സംഘടിപ്പിച്ച പ്രിവ്യൂ ഷോയിലും സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ചൈനയില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമിര്‍ ഖാന്റെ ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ചൈനയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം.
Discussion about this post