കൊച്ചി: ഫോറന്‍സിക്കിന് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖില്‍ പോള്‍ – അനസ് ഖാന് കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഐഡന്ററ്റി’ 2025 ജനുവരി മാസം തീയേറ്ററുകളിലേക്ക് എത്തും. ബിഗ് ബജറ്റ് ആക്ഷന്‍ സിനിമയായ ‘ഐഡന്ററ്റി’ രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ.റോയി സി ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ‘ഐഡന്റിറ്റി’ യില്‍ നടന് വിനയ് റായും, ബോളിവുഡ് താരം മന്ദിര ബേദി മറ്റൊരു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആള് ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ഐഡന്റിറ്റി ജനുവരിയില്‍ തീയേറ്ററുകളില്‍ എത്തിക്കുന്നു. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി.
സംവിധായകരായ അഖില്‍ പോള്‍ -അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. അഖില്‍ ജോര്‍ജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോ ആണ്. മ്യൂസിക് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് ജേക്സ് ബിജോയ് കൈകാര്യം ചെയ്യുന്നു. അജു വര്‍ഗീസ്, ഷമ്മി തിലകന്, അര്ജുന് രാധാകൃഷ്ണന്, വിശാഖ് നായര്‍ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, പ്രൊഡക്ഷന്‍ ഡിസൈന്‍ -അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്സ് – ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി – യാനിക്ക് ബെന്‍, ഫീനിക്സ് പ്രഭു, സൗണ്ട് മിക്സിങ് – എം ആര് രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ – സിങ്ക് സിനിമ, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റും – ഗായത്രി കിഷോര്‍, മാലിനി, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജോബ് ജോര്‍ജ്
Discussion about this post