മോഹന്‍ലാലിന്റെ കന്നി സംവിധാന സംരംഭം ബറോസ് റിലീസ് ചെയ്യാന്‍ ഇനി ഇരുപത്തി എട്ട് ദിവസം മാത്രം. ഇതിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും മോഹന്‍ലാല്‍ പങ്കിട്ടിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം മറ്റ് കഥാപാത്രങ്ങളെയും പോസ്റ്ററില്‍ കാണാം. മോഹന്‍ലാലിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
ബറോസ് ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബര്‍ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബര്‍ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹന്‍ലാല്‍ ഔദ്യോ?ഗികമായി അറിയിച്ചു. പക്ഷേ ഇതിലും മാറ്റം വരികയായിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന് നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
Discussion about this post