ധ്യാന്‍ ശ്രീനിവാസന് ചിത്രം ‘ഐഡി’യിലെ മനോഹര മെലഡി ഗാനം റിലീസ് ചെയ്തു. നിഹാല്‍ സാദിഖ് സംഗീതം ഒരുക്കിയ ഗാനം അലപിച്ചിരിക്കുന്നത് നിഹാല്‍ തന്നെയാണ്. ദിവ്യ പിള്ളയും ധ്യാനും ആണ് ഗാനരംഗത്ത് ഉള്ളത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.
നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡി. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹിം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.
ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റാ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസല്‍ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഐജാസ് വി എ, ഷഫീല്‍ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
പ്രൊജക്ട് ഡിസൈനര്‍ നിധിന് പ്രേമന്, ലൈന്‍ പ്രൊഡ്യൂസര്‍ ഫായിസ് യൂസഫ്, മ്യൂസിക് നിഹാല്‍ സാദിഖ്, ബിജിഎം വില്യം ഫ്രാന്‍സിസ്, എഡിറ്റര്‍ റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയന്, അസോസിയേറ്റ് ഡയറക്ടര്‍ ടിജോ തോമസ്, ആര്‍ട്ട് വേലു വാഴയൂര്‍, വരികള്‍ അജീഷ് ദാസന്, മേക്കപ്പ് ജയന് പൂങ്കുളം.
Discussion about this post