എസ് എന്‍ സ്വാമിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന് നായകനായ സീക്രട്ടിന്റെ തിയറ്റര്‍ റിലീസ് ജൂലൈയില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മനോരമ മാക്സിലൂടെ ചിത്രം ഇപ്പോള്‍ കാണാനാവും. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകര്‍ക്ക് സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാനാവും. ചിത്രം നാളെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സിംപ്ലി സൗത്ത് അറിയിച്ചിരിക്കുന്നത്.
ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മ്മിച്ച സീക്രട്ടില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, ജയകൃഷ്ണന്, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്, മണിക്കുട്ടന് എന്നിവരാണ് ധ്യാന്‍ ശ്രീനിവാസനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് എന്‍ സ്വാമിയുടേത് തന്നെയായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും.
ഛായാഗ്രഹണം ജാക്സണ് ജോണ്സണ്, എഡിറ്റിംഗ് ബസോദ് ടി ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍ സിറില്‍ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാകേഷ് ടി ബി, പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍, കോസ്റ്റ്യൂം സ്റ്റെഫി സേവിയര്‍, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ശിവറാം, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്, അസേസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ചന്ദ്രന്, ആക്ഷന്‍ ഡയറക്ടര്‍ ഫീനിക്സ് പ്രഭു, ഫൈനല്‍ മിക്സ് അജിത് എ ജോര്‍ജ്, വിഎഫ്എക്സ് ഡിജിബ്രിക്ക്സ്, ഡിഐ മോക്ഷ, സ്റ്റില്‍സ് നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പ്രതീഷ് ശേഖര്‍.
Discussion about this post