Saturday, May 31, 2025
  • Home
  • Privacy Policy
No Result
View All Result
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
Silver Times - Malayalam Entertainment News Portal
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
No Result
View All Result
Silver Times - Malayalam Entertainment News Portal
No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
Home Films

രാജ്. ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന “രുധിരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ 

Web Desk by Web Desk
Nov 20, 2024, 09:06 pm IST
in Films, General
Share on FacebookShare on TwitterTelegram

കന്നഡയിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ റിലീസിനൊരുങ്ങുന്നു. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. നിഗൂഢതയുണര്‍ത്തുന്ന രീതിയിൽ ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ്.ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉള്‍പ്പെട്ടയാളാണ്. മലയാളത്തിൽ ‘ടർബോ’യിലും ‘കൊണ്ടലി’ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു. രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന ‘രുധിരം’ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സിനിമാ പ്രേക്ഷകര്‍. റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് രുധിരം നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു.

 

സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. സംവിധാനവും രചനയും ജിഷോ ലോണ്‍ ആന്‍റണി ‘രുധിര’ത്തിൽ നിർവഹിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സഹ രചയിതാവായി പ്രവർത്തിച്ചത് ജോസഫ് കിരണ്‍ ജോര്‍ജാണ്. ‘രുധിര’ത്തിന്‍റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

Tags: rudhiramaparna balamurali
ShareSendTweetShare

Related Posts

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

വന്‍ വിജയമായി ‘മാര്‍ക്കോ’, വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

Discussion about this post

Recent.

ഗോഡ്‌ഫാദർ: സ്നേഹബന്ധങ്ങളുടെയും കുടുംബമൂല്യങ്ങളുടെയും ഇതിഹാസം

വന്‍ വിജയമായി ‘മാര്‍ക്കോ’, വിതരണക്കാര്‍ക്ക് നന്ദി അറിയിച്ച് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്

ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി, ജനനായകനായി വിജയ്, അവസാനചിത്രമെന്ന് സൂചന

മലയാളിയെ ചിരിപ്പിച്ച ചിത്രങ്ങള്‍; ഷാഫി യാത്രയാകുമ്പോള്‍

ഗെയിം ഓവര്‍, നഷ്ടം 100 കോടി; ഭീമന്‍ പരാജയങ്ങളുടെ പട്ടികയിലേക്ക് ഷങ്കര്‍ ചിത്രം

ബറോസ് ഒടിടിയിലേക്ക്

ഇനി ശ്രദ്ധ റേസിംഗില്‍, സിനിമകള്‍ കമ്മിറ്റ് ചെയ്യില്ല: അജിത് കുമാര്‍

1800 കോടി നേടിയ പുഷ്പ 2 ഇവിടെ മാത്രം പരാജയം, സംഭവിച്ചത് എന്ത്

  • Home
  • Privacy Policy

© Brave India Communications Private Limited.

No Result
View All Result
  • Home
  • Films
  • Television
  • Interviews
  • Features
  • Videos
  • General
  • Privacy Policy

© Brave India Communications Private Limited.