മമ്മൂട്ടിയും മോഹന്‍ലാല്‍ ചിത്രം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊളംബോയാണ്. കൊളംബോയില്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഫഹദ് പിന്മാറിയിട്ടില്ലെന്നും വേറിട്ട കഥാപാത്രമമായി ചിത്രത്തില്‍ ഉണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോഹന്‍ലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.
മലയാളത്തിന്റെ മോഹന്‍ലാല്‍ നായകനായ ചിത്രമായി ഒടുവില്‍ എത്തിയത് മലൈക്കോട്ടൈ വാലിബന് ആണ്. മോഹന്‍ലാല്‍ മലൈക്കൈട്ടൈ വാലിബന് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. ഷിബു ബേബി ജോണായിരുന്നു നിര്‍മാണം. മധു നീലകണ്ഠനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
Discussion about this post