നടന് മോഹന്‍ലാല്‍ കന്നി സംവിധാന സംരംഭമാണ് ബറോസ്. ഒരു ഫാന്റസി പീരീഡ് ചിത്രമായി ഒരുങ്ങുന്ന ബറോസിന് വലിയ പ്രതീക്ഷകളാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കിടയിലുള്ളത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്.
വളരെ ട്രിക്കി ആയൊരു സിനിമയാണ് ബറോസ്. ഒരിക്കലുമൊരു മാസ് സിനിമയല്ല അതെന്നും സന്തോഷ് ശിവന് പറഞ്ഞു. മോഹന്‍ലാലിന്റെ രീതികളൊക്കെ വളരെ ഓര്‍ഗാനിക്ക് ആണ്. ഹൃദയത്തില്‍ നിന്നാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഒടിടി പ്ലേയ്ക്ക് നല്കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന് പറഞ്ഞു.
കുട്ടികളെ ആകര്‍ഷിക്കുന്ന ഒരുപാട് ഫാന്റസി ഘടകങ്ങള്‍ സിനിമയില്‍ ഉണ്ട്. എന്തുകൊണ്ടാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഒരിക്കല്‍ ഞാന്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ ഇത് സംവിധാനം ചെയ്തില്ലെങ്കില്‍, ആരും ഒരിക്കലും ചെയ്യില്ല എന്നാണ്. ഒരിക്കലും മറ്റു സിനിമകളില്‍ നിന്നുള്ള ഷോട്ടുകളുടെ റഫറന്‍സുകള്‍ അദ്ദേഹം നമുക്ക് നല്‍കില്ല’, സന്തോഷ് ശിവന് പറഞ്ഞു.
ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന് ക്യാമറയും സന്തോഷ് രാമന് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Discussion about this post