തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ ‘അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ’ എന്ന ഷോയില്‍ ദുല്‍ഖര്‍ സല്മാന് എത്തിയിരുന്നു. ദുല്‍ഖറും ബാലകൃഷ്ണയും തമ്മിലുള്ള രസകരമായ സംസാരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഷോയ്ക്കിടെ മമ്മൂട്ടിയെ ദുല്‍ഖറിനെ കൊണ്ട് വീഡിയോ കോള്‍ ചെയ്യിപ്പിക്കുകയും മമ്മൂട്ടിയും ബാലകൃഷ്ണയും മലയാളത്തില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്.
കാറുകളോട് ഉള്ള ഇഷ്ടത്തെ കുറിച്ച് ദുല്‍ഖറിനോട് ചോദിച്ച ബാലയ്യ ദുല്‍ഖര്‍ സഞ്ചരിച്ച ഏറ്റവും വലിയ സ്പീഡ് ഏതാണെന്ന് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി 300 കിലോമീറ്റര്‍ വേഗതയാണ് താന്‍ ഏറ്റവും മാക്സിമം പോയതെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ഇത് കേട്ട ബാലയ്യ മമ്മൂട്ടി ഗാരു എന്റെ നമസ്കാരം നമ്മള് 200 കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോള്‍ മകന് ഇതാ 300 കിലോമീറ്റര്‍ സ്പീഡിലാണ് പോകുന്നതെന്നായിരുന്നു മറുപടി പറഞ്ഞത്.
ഇതിനിടെ മമ്മൂട്ടിയെ ദുല്‍ഖറിനെ കൊണ്ട് ബാലയ്യ വീഡിയോ കോള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. മമ്മൂട്ടി സാര്‍ സുഖമാണോ എന്ന് മലയാളത്തില്‍ ചോദിച്ച ബാലയ്യക്ക് സുഖം തന്നെ സുഖം തന്നെ എന്ന് മമ്മൂട്ടി മറുപടി നല്‍കുകയും ചെയ്തു.
ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ലുക്കിലാണ് മമ്മൂട്ടി വീഡിയോ കോളില്‍ എത്തിയത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 31-ന് വൈകുന്നേരം 7 മണിക്ക് ആഹാ ഒടിടിയിലാണ് ‘അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ’ ഷോ സ്ട്രീം ചെയ്യുക.
Discussion about this post