ചിരഞ്ജീവിയുടെ കുടുംബവും തെലുങ്ക് നടന് അല്ലു അര്‍ജുനും തമ്മില്‍ ഭിന്നതയുണ്ടെന്ന ഗോസിപ്പ് ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്നാല്‍ ഈ വിഷയം അല്ലുവിന്റെ പുതിയ ചിത്രമായ പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് പലര്‍ക്കും. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് പുഷ്പയുടെ നിര്‍മാതാക്കളായ നവീന്‍ യെര്‍നേനിയും രവിശങ്കര്‍ യലമഞ്ചിലിയും.
തിരഞ്ഞെടുപ്പ് സമയത്ത് ചെറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അല്ലുവും മെഗാ കുടുംബവും തമ്മില്‍ യാതൊരു വിധ പ്രശ്നങ്ങളുമില്ല. ശില്പ രവി ചന്ദ്ര കിഷോറിനെ അല്ലു സന്ദര്‍ശിച്ചതിനെ രാഷ്ട്രീയവത്കരിക്കേണ്ടതില്ല, അത് ഒരു സുഹൃത്തിനെ പിന്തുണച്ചതാണെന്നും രവിശങ്കര്‍ പറഞ്ഞു. കല്‍ക്കി 2898 എ ഡി യുടെ റിലീസ് സമയത്ത് തങ്ങള്‍ പവന് കല്യാണിനെ കണ്ടിരുന്നു. അദ്ദേഹം സിനിമയ്ക്ക് പൂര്‍ണ്ണ പിന്തുണ തന്നുവെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് തന്റെ സുഹൃത്തും നന്ദ്യാലില്‍ വൈ എസ് ആര് സി പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ശില്പ രവി ചന്ദ്ര കിഷോര്‍ റെഡ്ഡിയെ പിന്തുണയ്ക്കുന്നതിനായി അല്ലു അര്ജുന് എത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അല്ലു അര്‍ജുന്റെ അമ്മാവനും ജന സേന പാര്‍ട്ടി നേതാവുമായിരുന്ന പവന് കല്ല്യാണ്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെയായിരുന്നു അല്ലു പവന് കല്ല്യാണിന്റെ എതിര് പാര്‍ട്ടിക്കാരനായ ശില്പ രവി ചന്ദ്ര കിഷോര്‍ റെഡ്ഡിയെ പിന്തുണച്ചുകൊണ്ട് എത്തിയത്.
എന്നാല്‍ രാഷ്ട്രീയത്തില്‍ താന്‍ നിഷ്പക്ഷനാണെന്നും പാര്‍ട്ടി വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ പിന്തുണയ്ക്കുന്നതായും അല്ലു അര്ജുന് പറഞ്ഞിരുന്നു.
Discussion about this post