സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കങ്കുവയ്ക്ക് മേല്‍ മലയാളി ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. അത് വരച്ചുകാട്ടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സിനിമയെക്കുറിച്ച് വരുന്നത്.
കേരളത്തില്‍ 500 ല്‍ അധികം സ്ക്രീനുകളായിലാണ് സിനിമ റിലീസ് ചെയ്യുക. അതിനൊപ്പം 100 ല്‍ അധികം ഫാന്‍സ് ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന. ഇത് ഒരു സൂര്യ ചിത്രത്തെ സംബന്ധിച്ച് റെക്കോര്‍ഡാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
നവംബര്‍ 14 നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രാപ്രദേശ്, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും സിനിമയ്ക്ക് വലിയ സ്ക്രീന്‍ കൗണ്ട് തന്നെയാണ് ലഭിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അതേസമയം സിനിമയുടേതായി പുറത്തിറങ്ങിയ പുതിയ ഗാനത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തുവാന്സെന്ട്രല് ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് നിര്‍ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഗാനരംഗങ്ങളില്‍ അമിത ശരീര പ്രദര്‍ശനമുണ്ടെന്നും ആ രംഗങ്ങള്‍ നീക്കം ചെയ്യുകയോ സി ബി എഫ് സി അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.
Discussion about this post