ദുല്‍ഖര്‍ സല്മാന് നായകനാവുന്ന ലക്കി ഭാസ്ക്കര്‍ റിലീസിനൊരുങ്ങുന്നു. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്കര്‍’. ഒക്ടോബര്‍ 31 ന് ദീപാവലി റിലീസായിട്ടാണ് റിലീസിനൊരുങ്ങത്. ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രെയ്ലര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു
100 കോടി ബജറ്റിലൊരുങ്ങുന്ന ‘ലക്കി ഭാസ്കര്‍’ 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്ക്കര്‍ കുമാര്‍ ആയിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. 6500 രൂപ മാത്രം ശമ്പളമുള്ള ഭാസ്ക്കര്‍ കുമാറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറായ ഭാസ്ക്കര്‍ കുമാറായി ദുല്‍ഖര്‍ സല്മാന് ആണ് എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്.മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്.
നേരത്തെ സെപ്റ്റംബര്‍ 7 ന് പ്രഖ്യാപിച്ചിരുന്ന റിലീസ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സിതാര എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
Discussion about this post