നടന് പ്രഭാസിന്റെ പിറന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനം. ഒക്ടോബര്‍ 23നാണ് പ്രഭാസിന്റെ ജന്മദിനം. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ടോളിവുഡില്‍ അത്യപൂര്‍വമായ റീ റിലീസുകളാണ് ഒരുങ്ങുന്നത്. പ്രഭാസിന്റെ പിറന്നാള്‍ ദിവസം അദ്ദേഹത്തിന്റെ ആറ് സിനിമകളാണ് ഒരേ ദിവസം വീണ്ടും റിലീസ് ചെയ്യുന്നത്. ഇത് ?ഗംഭീരമായ ഒരു കാഴ്ചാ വിരുന്ന് തന്നെയായിരിക്കും സിനിമാ ആസ്വാദകര്‍ക്ക്.
പൊതുവേ താരങ്ങളുടെ ജന്മദിനത്തില് അവരുടെ ഐക്കണിക് സിനിമകളാണ് റീ റിലീസ് ചെയ്യുക. എന്നാല്‍ ഇത് ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മിസ്റ്റര്‍ പെര്‍ഫെക്റ്റ്, മിര്‍ച്ചി, ഛത്രപതി, ഈശ്വര്‍, റിബല്‍, സലാര്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ റീ റിലീസിനെത്തുക.
കാനഡയിലും ജപ്പാനിലും റീ റിലീസ് ഒരുക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജാസാബ് ആണ് അടുത്തതായി പ്രഭാസിന്റേതായി തിയറ്ററില്‍ എത്താനുള്ള ചിത്രം. കോമഡി റൊമാന്റിക് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് വിവരം. കല്‍ക്കിയാണ് പ്രഭാസിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Discussion about this post