കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തോളമായി ദുല്‍ഖര്‍ മോളിവുഡിലെത്തിയിട്ട്. ഇപ്പോഴിതാ സിനിമകള്‍ക്കിടയിലെ നീണ്ട ഇടവേളകളെക്കുറിച്ചും തനിക്ക് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്.
കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരു സിനിമ മാത്രമാണ് ചെയ്തത്. ഞാന്‍ ചെയ്യാനിരുന്ന ചില സിനിമകള്‍ എന്നില്‍ നിന്ന് മാറി പോയതും ഒപ്പം ആരോഗ്യ പ്രശ്ങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് സിനിമകള്‍ക്കിടയില്‍ ഇത്രയും ഇടവേളകള്‍ സംഭവിച്ചെന്ന് ദുല്‍ഖര്‍ പറയുന്നു. തഗ് ലൈഫ്, സൂര്യ നായകന് ആക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ആദ്യം കാസ്റ്റ് ചെയ്തത് ദുല്‍ഖറിനെ ആയിരുന്നു. ഈ ചിത്രങ്ങളില്‍ നിന്നായിരുന്നു ദുല്‍ഖര്‍ പിന്മാറിയത്.
തഗ് ലൈഫില്‍ നിന്ന് ദുല്‍ഖര്‍ പിന്മാറിയതിനെ തുടര്‍ന്ന് ആ റോളിലേക്ക് ചിലമ്പരശനെ കാസ്റ്റ് ചെയ്യുകയായിരുന്നു. സൂര്യ, ദുല്‍ഖര്‍, നസ്രിയ, വിജയ് വര്‍മ്മ എന്നിവരായിരുന്നു സുധ കൊങ്കര ചിത്രത്തിലെ ആദ്യ കാസ്റ്റ്.
വെങ്കി അട്ളൂരി ഒരുക്കുന്ന ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യര്‍ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഒക്ടോബര്‍ 31 ന് റിലീസ് ചെയ്യും.
മലയാളത്തില്‍ നഹാസ് ഹിദായത്ത് ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ ദുല്‍ഖറാണ് നായകനെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ഡിഎക്സിന് ശേഷം ദുല്‍ഖര്‍ ഒരുക്കുന്ന ചിത്രമാണിത്. ജനുവരിയില്‍ ഷൂട്ടിങ് ആരംഭിക്കുമെന്നും ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസും എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
Discussion about this post