സൂര്യ നായകനായെത്തുന്ന കങ്കുവയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ആകാംക്ഷയുണ്ടാക്കുന്ന സൂര്യ നായകനാകുന്ന കങ്കുവ സിനിമയുടെ പുതിയ അപ്ഡേറ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒക്ടോബര്‍ 20ന് ആയിരിക്കും സൂര്യ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ശ്രീ സായ്റാം എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുക എന്ന പുതിയ വാര്‍ത്തയാണ് നിലവില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഓഡിയോ ലോഞ്ചില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സൂര്യയുടെ കങ്കുവയുടെ ത്രീഡി ജോലികളെ കുറിച്ചാണ് വെട്രി പളനിസ്വാമി അപ്ഡേറ്റ് നല്കിയിരിക്കുന്നതു ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് വെട്രി പളനിസ്വാമി തന്റെ കുറിപ്പില്‍ വ്യക്തമാക്കായിത്. സൂര്യയുടെ കങ്കുവ ത്രീഡിയില്‍ ആസ്വദിക്കാന്‍ താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സംവിധായകന് സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഫയര്‍ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശിതരാക്കിയിട്ടുണ്ട്.
വമ്പന്മാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം പറഞ്ഞിരുന്നു.
Discussion about this post