ദളപതി വിജയ്യുടെ പുതിയ സിനിമ ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള് ടൈം ഒടിടിയിലേക്ക്. നെറ്റ്ഫ്ളിക്സിലൂടെ ഒക്ടോബര്‍ മൂന്നു മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ഗോട്ടിന്റെ ഒടിടി റിലീസ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
തിയേറ്ററില്‍ ഒരു മാസം തികയ്ക്കുന്നതിനു മുന്‍പാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്ന പ്രത്യേകതയുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. വിജയ് ഡബിള്‍ റോളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് വെങ്കട് പ്രഭു ആയിരുന്നു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായി എത്തിയ ചിത്രം സെപ്റ്റംബര്‍ അഞ്ചിനാണ് തിയറ്ററില്‍ റിലീസ് ചെയ്തത്.
വന്‍ പ്രതീക്ഷയോടെ തിയറ്ററില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫിസില്‍ പതിവു പോലെ മുന്നേറ്റം നടത്താന്‍ ചിത്രത്തിനായി. സര്‍ക്കാര്‍, മെര്‍സല്‍, ലിയോ, ബീസ്റ്റ് എന്നീ സിനിമകള്‍ക്ക് ശേഷം നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന വിജയ് ചിത്രമാണ് ദി ഗോട്ട്. ഇന്ത്യയില്‍ നിന്ന് 250 കോടിയാണ് ദി ഗോട്ടിന് നേടാനായത്.
ചിത്രം 25 ദിവസം പൂര്‍ത്തിയാക്കിയതില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് വെങ്കട്ട് പ്രഭു കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ഇപ്പോഴും ചിത്രം ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം ദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനടിയിലാണ് ദി ഗോട്ട് സ്ട്രീമിങ് ആരംഭിക്കുന്നത്.
Discussion about this post