ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വന്‍ ഹൈപ്പാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു ഒരു ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും ഭാ?ഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എമ്പുരാന് ഫാന്‍സ് പേജുകളിലടക്കം ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടിയെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം വിക്കിപീഡിയയില്‍ എമ്പുരാന്റെ കാസ്റ്റ് ലിസ്റ്റിലും മമ്മൂട്ടിയുടെ പേര് ഇപ്പോള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നാണ് വിക്കിപീഡിയയില്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്ന കാസ്റ്റ് ലിസ്റ്റ്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ ഒരു തീപ്പൊരി ഐറ്റം തന്നെയായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നത്. 2008 ല്‍ പുറത്തിറങ്ങിയ ട്വന്റി:20 യിലാണ് ഏറ്റവും ഒടുവില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയത്. ദുബായിലും അബുദാബിയിലുമുള്ള ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയായാല്‍ എമ്പുരാന് പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും.
2025 മാര്‍ച്ച് 28 ന് എമ്പുരാന് റിലീസ് ചെയ്യുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥയൊരുക്കുന്നത്.
Discussion about this post