ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് വെളിപ്പെടുത്തലുമായി രം?ഗത്തെത്തുന്നത്. നടിമാരുടെ ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന് സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് രഞ്ജിത്തും രാജിവച്ചിരുന്നു.
ഇപ്പോഴിതാ നടി രചന നാരായണന്‍കുട്ടി പങ്കുവച്ചിരിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികള്‍ പങ്കുവെച്ച് അഷ്ടമിരോഹിണി ആശംസ പോസ്റ്റാണ് രചന പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റിലെ വാചകളാണിപ്പോള് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുന്നത്.
‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്…മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്… ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകള്‍’- എന്നാണ് രചന കുറിച്ചിരിക്കുന്നത്. രചന പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. സന്ദര്‍ഭത്തിനും സാഹചര്യത്തിനും ചേര്‍ന്നൊരു ക്യാപ്ഷന്‍, ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്നൊരു സംശയം എന്നൊക്കെയാണ് ഭൂരിഭാ?ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post