ഉപ്പുതിന്നവര്‍ വെള്ളം കുടിച്ചേ തീരുവെന്ന് നടന്‍ ഷമ്മി തിലകന്‍. രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജിക്ക് പിന്നാലെയായിരുന്നു ഷമ്മിയുടെ പ്രതികരണം. ‘ഉപ്പുതിന്നവര്‍ വെള്ളം കുടിച്ചേ പറ്റു. അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവര്‍ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.
അവരുടെ റിപ്പോര്‍ട്ടില്‍ അതിന് തെളിവുകളുമുണ്ട്. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങള്‍ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം’, ഷമ്മി തിലകന്‍ പറഞ്ഞു.
അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ‘വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ട്’- ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് കൂടുതല്‍ നടിമാര്‍ രംഗത്തുവരികയാണ്.
അലന്‍സിയറിനെതിരെയുള്ള പരാതിയില്‍ താര സംഘടന അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് നടി ദിവ്യ ഗോപിനാഥും രംഗത്തുവന്നിരുന്നു.
Discussion about this post