മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് തീയേറ്ററുകളിലേക്ക് എത്തുന്നു. ബറോസ് ഓക്ടോബര്‍ 3ന് തിയേറ്ററുകളില്‍ എത്തും എന്നാണ് പുതിയ അപ്ഡേറ്റ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
‘തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ബറോസ് എത്തുന്നു, 2024 ഒക്ടോബര്‍ 3ന്. തീയതി കലണ്ടറുകളില്‍ അടയാളപ്പെടുത്തുക’ എന്ന് അടിക്കുറിപ്പോടെയാണ് താരം ഫേസ്ബുക്കില്‍ വിവരം പങ്കുവച്ചിരിക്കുന്നത്.
‘മൈഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ രചനയില്‍ സന്തോഷ് ശിവന് ഛായാഗ്രാഹണം ചെയ്തിരിക്കുന്ന ചിത്രം ഒരു ഫാന്റസി ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകവേഷവും ചെയ്തിരിക്കുന്നത്. വിഖ്യാത സംഗീത സംവിധായകരായ മാര്‍ക്ക് കില്യനും ലിഡിയന് നാദസ്വരവുമാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. ചിത്രം ഒരുങ്ങുന്നത് ജിജോ പുന്നൂസ് എഴുതിയ ബറോസ്: ഗാര്ഡിയന് ഓഫ് ദ ഗാമാസ് ട്രെഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ്.
Discussion about this post