മമ്മൂട്ടിയും എംടിയും തമ്മിലുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് എംടിയുടെ മകള്‍ അശ്വതി. അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മമ്മൂക്ക. മമ്മൂക്കയും അതുപോലെയാണ്. അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യമുണ്ട്. അതെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. . ആകെ 40 ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതിലേക്ക് സിനിമ മേഖലയില്‍ നിന്നും മമ്മൂക്കയെ മാത്രമാണ് അച്ഛന് വിളിച്ചത്. ഹരിഹരന് അങ്കിളും മമ്മൂക്കയുമാണ് അന്ന് വന്നത്.’
‘ഇടയ്ക്ക് എന്നോട് പറയും, ‘നീ നല്ലോണം നോക്കികൊള്ളണം കെട്ടോ’ എന്ന്. അതെനിക്കുള്ളൊരു ഓര്‍മപ്പെടുത്തലാണ്. അച്ഛന് മൂപ്പരുടെയും കൂടെയാണ് എന്നാണ് പറയുന്നത്. അങ്ങനെ ഒരു പ്രൊട്ടക്റ്റീവ് സ്ട്രീക്ക് കൂടിയുണ്ട് മമ്മൂക്കയ്ക്ക്. ഇടയ്ക്ക് എന്നെ വഴക്കു പറയും, നീയെന്താ അങ്ങനെയൊക്കെ ചെയ്യുന്നേ? നോക്കേണ്ടേ? എന്നൊക്കെ. അശ്വതി പറഞ്ഞു.
എം ടിയുടെ അനവധി കഥാപാത്രങ്ങളെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച അഭിനേതാവു കൂടിയാണ് മമ്മൂട്ടി. ഒരു വടക്കന്‍ വീരഗാഥ, കേരളവര്‍മ്മ പഴശ്ശിരാജ, സുകൃതം, ഉത്തരം എന്നിങ്ങനെ നിരവധി ഗംഭീര ചിത്രങ്ങളാണ് എംടിയും മമ്മൂട്ടിയും ഒരുമിച്ചപ്പോള്‍ പിറന്നത്.
Discussion about this post