77-ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ കരിയര്‍ അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിക്കാന്‍ ഷാരൂഖ് ഖാന് സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയിരുന്നു. വേദിയില്‍ നിന്ന് കാണികളോട് സംസാരിക്കവേ നടന് ‘നിങ്ങള്‍ക്ക് എന്നെ അറിയില്ലെങ്കില്‍ ഗൂഗിള്‍ ചെയ്ത് നോക്കൂ’ എന്ന് തമാശയായി പറഞ്ഞത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഷാരൂഖ് ഖാന്റെ ഈ തമാശയ്ക്ക് മറുപടി നല്കി ഗൂഗിളുമെത്തി. ഗൂഗിള്‍ താരത്തിന്റെ ചിത്രം പങ്കിട്ട് ഹാഷ് ടാഗിനൊപ്പം കിരീടത്തിന്റെ ഇമോജിയാണ് പങ്കുവെച്ചരിക്കുന്നത്. ്. ‘എന്നെ അറിയാത്തവര്‍ പോയി, എന്നെ ഗൂഗിള്‍ ചെയ്തിട്ട് തിരിച്ചുവരൂ’ എന്നായിരുന്നു ഷാരുഖ് ഖാന് തമാശയായി പറഞ്ഞത്. പിന്നീട് അദ്ദേഹം സ്വയം പരിചയപ്പെടുത്തുകയായിരുന്നു ‘ഞാന്‍ ഷാരൂഖ് ഖാന് ആണ്, ഇന്ത്യന്‍ സിനിമയിലാണ് പ്രവര്‍ത്തിക്കുന്നത് കൂടുതലും ഹിന്ദിയിലാണ്’ എന്നാണ് നടന് പറഞ്ഞത്.
1946-ല്‍ സ്ഥാപിതമായ ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവല്‍ , ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാര്‍ഷിക ചലച്ചിത്രമേളകളില്‍ ഒന്നാണ്. കൂടാതെ മേള ഓട്ടര്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 104 ലോക പ്രീമിയറുകളും 15 അരങ്ങേറ്റ ചിത്രങ്ങളും ഉള്‍പ്പെടെ 225 ചിത്രങ്ങളാണ് മേളയുടെ 77-ാമത് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Discussion about this post