മോഹന്‍ലാല്‍ നായകനായി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘എല്‍ 360യ്ക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പ് അടുത്ത വര്‍ഷം വരെ നീണ്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
എല്‍ 360യുടെ റിലീസ് 2025ലേക്ക് മാറ്റിയതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിന്റെ സംവിധാന സംരംഭമായ ബറോസിന്റെ റിലീസ് നീട്ടിയ സാഹചര്യത്തിലാണ് എല്‍ 360 അണിയറപ്രവര്‍ത്തകരുടെ പുതിയ തീരുമാനം എന്നാണ് സൂചന. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു ബറോസിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സിനിമയുടെ റിലീസ് ഒക്ടോബറിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ബറോസ് റിലീസ് ചെയ്ത ശേഷം ഒരു ചെറിയ ഇടവേളയ്ക്കപ്പുറം മതി എല്‍ 360യുടെ റിലീസ് എന്നാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
മോഹന്‍ലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
Discussion about this post