താന്‍ മോഹന്‍ലാലിനെതിരെ തുടര്‍ച്ചയായി പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് യുട്യൂബര്‍ അജു അലക്സ് . നടന് മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമായിരുന്നു അജു അലക്സിന്റെ പ്രതികരണം.
ഒളിവില്‍ പോയിരുന്നില്ല. ഇവിടെ ഓരോരുത്തര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പൊലീസ് തന്നെ ലോക്കപ്പിലാക്കി. കൊച്ചിയില്‍ നിന്നും തന്റെ ട്രൈപോഡ് മൈക്കുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. തനിക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തി എന്നുള്ളത് ഓര്‍ക്കുന്നില്ലെന്നും അജു അലക്സ് പറഞ്ഞു. മോഹന്‍ലാലിനെതിരെ തുടര്‍ച്ചയായി പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ കേസിനെ ഭയക്കുന്നില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.
നടന് മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയ ‘ചെകുത്താന്’ എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്സിനെ തിരുവല്ല പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്മ ജനറല്‍ സെക്രട്ടറി നടന് സിദ്ദീഖിന്റെ പരാതിയിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്.
മോഹന്‍ലാല്‍ വയനാട് ദുരന്തമേഖല സന്ദര്‍ശിച്ചതിന് എതിരെയായിരുന്നു അജു അലക്സിന്റെ പരാമര്‍ശം. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമര്‍ശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.
Discussion about this post