സുകുമാറിന്റെ സംവിധാനത്തില്് അല്ലു അര്ജുന് നായകനായ പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ താരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ചിത്രത്തിലെ ഫഹദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ‘പുഷ്പ 2’ ടീം. ലുങ്കി ഉടുത്ത് തോക്കേന്തി മാസ് ലുക്കില്‍ നില്ക്കുന്ന ഭന്‍വര്‍ സിംഗിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.
ചിത്രീകരണം തുടരുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഫഹദ് വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്.
ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ്. രശ്മിക മന്ദന നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
അതേസമയം, രജനികാന്ത് നായകനാകുന്ന ‘വേട്ടയ്യനി’ലെ പുതിയ ചിത്രം പങ്കുവെച്ച് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ഫഹദിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
Team #Pushpa2TheRule wishes the stellar actor #FahadhFaasil a very Happy Birthday ❤🔥
Bhanwar Singh Shekhawat IPS will be back with a bang on the big screens 💥💥#Pushpa2TheRule Grand release worldwide on 6th DEC 2024.
Icon Star @alluarjun @iamRashmika @aryasukku @ThisIsDSP… pic.twitter.com/NGHNaMZ7EW
— Mythri Movie Makers (@MythriOfficial) August 8, 2024
Discussion about this post