റിലീസ് ചെയ്ത് ഒരു വര്‍ഷം ആയിട്ടും ഇതുവരെ ഒടിടിയില്‍ എത്താത്ത ഒരു മമ്മൂട്ടി ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചചെയ്യുന്നത്. അഖില്‍ അക്കിനേനി നായകനായി എത്തിയ ഏജന്റ് എന്ന തെലുങ്ക് ചിത്രമാണ് അത്. 2023 ഏപ്രില്‍ 28ന് റിലീസ് ചെയ്ത ചിത്രമാണ് ഏജന്റ്.
വന്‍ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ബോക്സ് ഓഫീസിലും അടിപതറി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 70- 80 കോടിക്കടുത്താണ് ഏജന്റിന്റെ ബജറ്റ്. ബോക്സ് ഓഫീസില്‍ നേടിയത് 13.4 കോടി മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
ഒരുവര്‍ഷം ആയിട്ടും ഏജന്റ് ഒടിടിയില്‍ എത്തിയിട്ടില്ല എന്നത് ആശ്ചര്യം ഉളവാക്കുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ ജൂലൈയില്‍ സോണി ലിവിലൂടെ ചിത്രം സ്ട്രീമിം?ഗ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവും വിതരണക്കാരനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ഒടിടി സ്ട്രീമിംഗ് നീണ്ടു പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വിതരണ കരാറില്‍ നിര്‍മ്മാതാവ് അനില്‍ സുങ്കര തന്നെ കബളിപ്പിച്ചുവെന്നാരോപിച്ച് വിതരണക്കാരനായ ബട്ടുല സത്യനാരായണ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കോടതി ഏജന്റിന്റെ ഒടിടി സ്ട്രീമിം?ഗ് തടഞ്ഞു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post