ചിയാന്‍ വിക്രം നായകനായെത്തുന്ന തങ്കലാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് വിക്രമെത്തുന്നത്. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തങ്കലാന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഇപ്പോഴിതാ ഓഡിയോ ലോഞ്ചില്‍ വിക്രം പാര്‍വതിയേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഈ സിനിമയിലും അങ്ങനെ തന്നെയാണ്. ഹീറോയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് പാര്‍വതിയുടേത്. ഇമോഷണല്‍ സീന്‍സ് ഉള്‍പ്പെടെയുള്ളവയില്‍ മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവച്ചത്. അവര്‍ക്ക് ഒപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്.
ഒപ്പം നന്ദിയും അറിയിക്കുകയാണ്. പാര്‍വതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാര്‍വതി വന്നല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. വിക്രം കൂട്ടിച്ചേര്‍ത്തു.
ഗംഗമ്മ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വതിയെത്തുന്നത്.
Discussion about this post