ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ടപ്പോള്‍ത്തന്നെ പേടിച്ചുപോയെന്ന്് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. പിന്നീട് നേരിട്ടുചെന്ന് അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നാണ് കണ്ടത് സഹിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തംകാരണം ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം നമുക്ക് തിട്ടപ്പെടുത്താനായില്ല എന്നതിലാണ വലിയ വേദന്. കിട്ടയവരുടേതെല്ലാം ഏത് രൂപത്തിലാണ് എന്ന് നോക്കുമ്പോള്‍ ആ വേദന അധികരിക്കും. ആഴത്തില്‍ പുതഞ്ഞുകിടക്കുന്നവരെ ഇനിയൊരിക്കലും കിട്ടില്ല എന്നുപറയുന്ന വേദനയുമുണ്ട്. ഇതിനാര്ക്കാണ് ഒരു തലോടല്‍ നല്കാന് പറ്റുന്നതെന്നും സാന്ത്വനിപ്പിക്കാന്‍ ആര്‍ക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
‘ ഇങ്ങനെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയം എന്ന വാക്കേ ഉപയോഗിക്കേണ്ടതില്ല. അതൊക്കെ തിരഞ്ഞെടുപ്പ് സമയത്താണ്. ഇവിടെനിന്ന് കണ്ടുമനസിലാക്കിയത് ഒരു നോട്ടാക്കി പ്രധാനമന്ത്രിക്ക് കൊടുക്കും. അദ്ദേഹം പിന്നീട് ഒരു ടെക്നിക്കല്‍ ടീമിനെ അയച്ചേക്കാം. അതിനാല്‍ പരമാവധി തിങ്കളാഴ്ചതന്നെ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കും
തിങ്കളാഴ്ച പാര്‍ലമെന്റില്‍ വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് കാണാന്‍ പറ്റിയില്ലെങ്കില്‍ ചൊവ്വാഴ്ച കാണും. പുനരധിവാസ പാക്കേജ് ആക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അവര്‍ കണക്കെടുത്തശേഷം ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്.’ സുരേഷ് ഗോപി പറഞ്ഞു.
Discussion about this post