കമല്ഹാസൻ ശങ്കർ ചിത്രം ഇന്ത്യൻ 2 വിന് പ്രതീക്ഷയ്ക്കൊത്ത വിജയം നേടാൻ സാധിച്ചിരുന്നില്ല . ഇപ്പോഴിതാ സിനിമയുടെ കലക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ആഗോളതലത്തില്‍ നിന്ന് ആകെ 148.78 കോടിയാണ് ഇന്ത്യൻ രണ്ട് നേടിയെന്നാണ് റിപ്പോര്‍ട്ട്. കമല്ഹാസൻ നായകനായ ഇന്ത്യൻ 2വിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
നെറ്റ്ഫ്ലിക്സിലൂടെയാണ് കമല്‍ഹാസന്റെ ഇന്ത്യൻ 2 ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഒമ്പതിനാണ് കമല്ഹാസൻ ചിത്രം ഒടിടിയില്‍ എത്തുക.
ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും ആണ്.
Discussion about this post