വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി തെന്നിന്ത്യൻ താരം അല്ലു അർജുൻ. 25 ലക്ഷം രൂപയാണ് കേരളത്തിനായി അല്ലുഅർജുൻ നൽകിയത്. കേരളം എല്ലായ്പ്പോഴും തനിക് ഒരുപാട് സ്നേഹം നൽകിയിട്ടുണ്ടെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വയനാട്ടിലെ ഈയിടെയുണ്ടായ ഉരുൾപൊട്ടലിൽ ഞാൻ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്പ്പോഴും എനിക്ക് വളരെയധികം സ്നേഹം തന്നിട്ടുണ്ട്,
കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം സംഭാവന ചെയ്തുകൊണ്ട് എൻ്റെ പരമാവധി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു’ എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിയിരിക്കുന്നത്.
Discussion about this post