ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ വയനാടിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്. ഒന്നേകാല്‍ ലക്ഷം രൂപയുടെ സഹായമാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് കോഴിക്കോട് ജില്ല കമ്മിറ്റി ഒരുക്കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപയുടെ സംഭാവനയും നല്കി. കോഴിക്കോട് നോര്‍ത്ത് എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന് സംഭാവന കൈമാറി. ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി, രാജന് വെളിമുക്ക് എന്നിവര്‍ നേതൃത്വം നല്കി. മജീഷ്, അക്ഷയ്, രാഹുല്‍, സന്ദീപ്, ഷിബിന്‍ലാല്‍, നിഖില്‍, വൈശാഖ് എന്നിവരും ചടങ്ങില്‍ പങ്കുചേര്‍ന്നു.
അതേസമയം, വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന് മൂന്നു കോടി രൂപ നല്‍കുമെന്ന് നടന് മോഹന്‍ലാല്‍. ആദ്യഘട്ടമായാണ് 3 കോടി രൂപ നല്‍കുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതല്‍ തുക വേണമെങ്കില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍ 2015ല്‍ മോഹന്‍ലാല്‍ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരില്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്.
Discussion about this post