മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുതെന്ന് ഒരാളോട് പോലും താന്‍ പറഞ്ഞിട്ടില്ലെന്ന് ബിഗ് ബോസ് താരം അഖില്‍ മരാര്. താന്‍ ഒരിക്കലും ആരേയും തടയില്ല. എന്നാല്‍ താന്‍ കൊടുക്കുന്ന പണം ആര്‍ക്ക് പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അഖില്‍ പറഞ്ഞു.
അഖിലിന്റെ വാക്കുകള്‍
‘ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. 15 ഉം 20 ഉം കോടിയുമൊക്കെ പ്രതിഫലം വാങ്ങുന്ന മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ 25 ലക്ഷമൊക്കെ സംഭാവന കൊടുക്കുന്നതിനെ വലിയ സംഭവമായി ഞാന്‍ കാണുന്നില്ല. അവര്‍ ടാക്സ് ആയി കൊടുക്കുന്നതിന്റെ ഒരു വിഹിതം മാത്രമാണിത്. അവര്‍ക്ക് ഈ തുക മറ്റ് രീതിയില്‍ ചെലവഴിച്ചേ പറ്റൂ. അതുപോലെ അല്ല ഒരു സാധാരണക്കാരന് നീക്കിവെക്കുന്ന ചെറുതും വലുതുമായ തുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന തുക കൃത്യമായി സര്‍ക്കാരിലേക്ക് തന്നെയാണ് വന്നുചേരുന്നത്. അതില്‍ യാതൊരു വിധത്തിലുള്ള കള്ളത്തരവുമില്ല, അങ്ങനെ ഞാന്‍ പറഞ്ഞിട്ടുമില്ല. എന്നാല്‍ എന്റെ തുക ആരിലേക്ക് എത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്ക് ഉണ്ട്. അത് മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആകരുത്. സംസ്ഥാനത്ത് ക്രീയാത്മകമായ പദ്ധതികള്‍ കൊണ്ടുവന്ന് ഒരു ദുരന്തം വന്നാല്‍ കേരളത്തിലെ ജനതയെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു ഭരണാധികാരിയായി മുഖ്യമന്ത്രി പിണറായി വിജയന് മാറിയിരുന്നുവെന്നുണ്ടെങ്കില് ഒരു ജനത്തിന്റെയടുത്തും ഇതുപോലെ വന്ന് തെണ്ടേണ്ട അവസ്ഥ മുഖ്യമന്ത്രിക്ക് വരില്ലായിരുന്നു. കഴിവുകെട്ട, ക്രിയാത്മകമായി ഭരിക്കാന്‍ അറിയാത്ത ഒരു ഭരണാധികാരി നമ്മളെ ഭരിക്കുമ്പോള്‍ അത്തരം ഒരു മുഖ്യന് അടുത്തേക്ക് എന്റെ പണം കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അഞ്ച് ലക്ഷം രൂപ വയനാടിനായി കൊടുക്കാമെന്നായിരുന്നു ഞാന്‍ ആലോചിച്ചത്. എന്നാല്‍ ആ തുകയ്ക്ക് പകരം വലിയ രീതിയില്‍ കുറച്ച് വലിയ രീതിയില്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ചെയ്യാമെന്ന് ആലോചിച്ചു.
വയനാട്ടില്‍ ഇനി തുടരാന്‍ താത്പര്യമില്ലാതെ മാറി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടായിരിക്കാം. അതാണ് എന്റെ നാട്ടില്‍ വീട് വെച്ച് നല്‍കാമെന്ന് പറയുന്നത്. വയനാട്ടില്‍ ഇത്ര പണം തന്നാല്‍ എന്റെ സ്ഥലം വീട് വെയ്ക്കാന്‍ നല്‍കാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് ഞാന്‍ തയ്യാറാകില്ല. കാര്യം വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവന് വേണ്ടി അഞ്ചോ പത്തോ സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ ഒരുവന് തയ്യാറായില്ലെന്നുണ്ടെങ്കില് അവിടേക്ക് നമ്മള് പോയി സഹായിക്കാന്‍ ചെന്നാല്‍ അവന്റെ മനസിന്റെ വൈകൃതം എത്രത്തോളം കാണും. അതുകൊണ്ടാണ് എനിക്ക് ലഭ്യമായ സ്ഥലത്ത് വീട് വെച്ച് നല്‍കാമെന്ന് തീരുമാനം എടുത്തത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിശ്വാസമില്ലെന്ന് പറയാനുള്ള അവകാശം എനിക്ക് ഉണ്ട്. വയനാട്ടില്‍ ഉളളവര്‍ക്ക് വീട് വെച്ച് കൊടുത്ത് ഞാന്‍ പോയെനെ, എന്നെ ചൊറിഞ്ഞാല്‍ ഞാന്‍ മാന്തും. മുഖ്യമന്ത്രിയോടുള്ള അവിശ്വാസം രേഖപ്പെടുത്തി ഞാന്‍ പറഞ്ഞത് എനിക്ക് ചെയ്യാന്‍ കഴിയുന്ന സഹായത്തെ കുറിച്ചാണ്.
വിമര്‍ശനങ്ങളെ ഞാന്‍ അംഗീകരിക്കുന്നു, പക്ഷെ ഞാന്‍ ചെയ്യുന്നൊരു നല്ലകാര്യത്തെ സഖാക്കന്മാര്ക്ക് എന്തുകൊണ്ട് കാണാന്‍ സാധിക്കുന്നില്ല. നാടിന് വേണ്ടി നല്ലത് ചെയ്യാന്‍ ഏതെങ്കിലും ഒരാള്‍ ഇറങ്ങുമ്പോള്‍ അവന്റെ രാഷ്ട്രീയം ചികഞ്ഞും അവനെ വ്യക്തിപരമായി ആക്രമിച്ചും എല്ലാം നിന്റെയൊക്കെ കീശയില്‍ കൊണ്ടിട്ട് നിങ്ങളിലൂടെ മാത്രമേ ഈ നാട് നന്നാക്കാവൂ എന്ന വാശിയൊന്നും വേണ്ട. മുഖ്യമന്ത്രി വിചാരിച്ചാല്‍ ഈ നാട് നന്നാകില്ല, നാട് നശിപ്പിക്കുന്ന കാര്യത്തില്‍ പുള്ളിക്ക് ഡോക്ടറേറ്റ് ഉണ്ട്.
Discussion about this post