തൃശൂര്‍ സുരേഷ് ഗോപിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് നടി ജ്യോതി കൃഷ്ണ. ഒരുപാട് നല്ല മാറ്റങ്ങള്‍ സമീപഭാവിയില്‍ തന്നെ ഉണ്ടാകുമെന്നും സുരേഷ് ഗോപിക്ക് അതിനുള്ള സമയം അനുവദിച്ചാല്‍ മാത്രം മതിയെന്നും താരം പറഞ്ഞു. എന്നാല്‍ അഭിപ്രായങ്ങളുടെ പേരില്‍ തന്നെ സംഘി എന്ന് വിളിക്കുന്നവര്‍ വിളിച്ചോട്ടെ എന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതി കൃഷ്ണ പ്രതികരിച്ചു.
എന്റെ ആദ്യ വോട്ട് സുരേഷേട്ടന് ചെയ്യണമെന്ന് വിചാരിച്ചിരുന്നതാണ്. സംഘി ആണെന്ന് പറയുകയാണെങ്കില്‍ പറയട്ടെ. എന്താ അതിനിത്ര കുഴപ്പം. പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ പറയുന്നവര്‍ക്ക് ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാകുന്നുണ്ടോ?എന്നാല്‍ സുരേഷേട്ടന് എന്താണ് ഉണ്ടായത്. ഓണ്‍ലൈന്‍ പ്രമോഷന് 5 പൈസ സുരേഷേട്ടന്‍ മുടക്കേണ്ടതില്ല. ഫുള്‍ടൈം അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്”.
അദ്ദേഹം എന്റെ ഫാമിലി ഫ്രണ്ടാണ് . എപ്പോള്‍ മെസ്സേജ് അയച്ചാലും, എത്ര തിരക്കായാലും മറുപടി നല്‍കും. ഏട്ടനെക്കാളും വല്യച്ഛന്‍ എന്ന ഫീലാണ് എനിക്ക് തോന്നിയിട്ടുള്ളത്. തൃശ്ശൂര്‍ ഇപ്പോള്‍ സേഫ് ആണ്. ജയിച്ച ഒരു മാസത്തിനുള്ളില്‍ എവിടെ എന്ന് ചോദിക്കരുത്. സമയം നല്‍കൂ, സുരേഷേട്ടന്‍ ചെയ്യും .ഒരുപാടു മാറ്റങ്ങള്‍ തൃശ്ശൂരില്‍ സംഭവിക്കും ജ്യോതി കൃഷ്ണ വ്യക്തമാക്കി.
ഞാന്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ഒരു പാര്‍ട്ടിയിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍. സത്യത്തില്‍ എനിക്ക് പാര്‍ട്ടിയില്ല. ഞാന്‍ വ്യക്തികളെയാണ് നോക്കാറുള്ളതെന്നും ജ്യോതി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
Discussion about this post