തെലുങ്കു സിനിമയുടെ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി വിജയം നേടിയ ചിത്രമാണ് അല്ലു അര്ജുന്-സുകുമാര്‍ ടീമിന്റെ പുഷ്പ. അതിനാല്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗമെത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ സംവിധായകന് സുകുമാറും അല്ലുവും തമ്മിലെ തര്‍ക്കങ്ങള്‍ മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയതായുള്ള അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ എല്ലാ ഗോസിപ്പുകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതായുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. നടന് അല്ലു അര്ജ്ജുന് അവധിക്കാലം ആഘോഷണിക്കാനായി വിദേശത്ത് പോയിരിക്കുകയാണ്. നടന് ഇല്ലാത്ത സാഹചര്യത്തില്‍ മറ്റുള്ള താരങ്ങള്‍ ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലു ഉടന്‍ തന്നെ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നും ക്ലൈമാക്സ് ഫൈറ്റും ഡാന്‍സ് രംഗവും ഉള്‍പ്പെടുന്ന ഷെഡ്യൂളായിരിക്കും ഇതെന്നും സൂചനകളുണ്ട്.
പുഷ്പ 2 ന്റെ ചിത്രീകരണം അകാരണമായി നീണ്ടുപോകുന്നത് മൂലം അല്ലുവും സുകുമാറും തമ്മില്‍ പ്രശ്നങ്ങള്‍ രൂപപെട്ടതായാണ് അഭ്യൂഹങ്ങള്‍ വന്നത്. ഇതിന് പിന്നാലെ അല്ലു കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
Discussion about this post