ലോക ശ്രദ്ധ നേടി ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ സിനിമയാണ് നാഗ് അശ്വിന് സംവിധാനം ചെയ്ത കല്‍ക്കി 2898 AD. ഈ സിനിമയില്‍ കമല്ഹാസന് ചെയ്ത കഥാപാത്രം ആരുടെയും മനസ്സില്‍ നിന്ന് മായില്ല. ഇപ്പോഴിതാ മോഹന്‍ലാലിനെയാണ് ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം തിരുമാനിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കല്‍ക്കിയിലെ സ്റ്റോറി ബോര്‍ഡില്‍ പ്രധാന പങ്കു വഹിച്ച മലയാളി വേണുഗോപാല്‍.
സിനിമയില്‍ സുപ്രീം യാസ്കിന് എന്ന കമല്ഹാസന് ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വേണുഗോപാല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രഭാസും അമിതാഭ് ബച്ചനുമാണ് ഭൈരവയായും അശ്വത്ഥാത്മാവായും വേഷമിടുന്നതെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. അവര്‍ തന്നെയാണ് ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഡിസൈന്‍ ചെയ്തത്. യാസ്കിന് എന്ന കഥാപാത്രം ചെയ്യുന്നത് ആരെന്നായിരുന്നു ചര്‍ച്ച നടന്നത്. പ്രഭാസിന്റെയും അമിതാഭ് ബച്ചന്റയും ലെവലില്‍ ഒരാളെ കഥാപാത്രത്തിനായി വേണം”.
‘ലാല്‍ സാറിന്റെ പേരാണ് അതിലേക്ക് ആദ്യം വന്നത്. മോഹന്‍ലാലും കമല്‍ ഹാസനും ആയിരുന്നു ആ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. ചര്‍ച്ചയ്ക്ക് അവസാനം കമല്‍ഹാസനെ തീരുമാനിക്കുകയായിരുന്നു. ഞങ്ങളൊക്കെ ലാല്‍ സര് വരുന്നു എന്നു പറഞ്ഞ് ആവേശത്തില്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞു.
Discussion about this post