വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അതിജീവിതര്‍ക്കായി നിരവധി പേരാണ് സംഭവനകള്‍ നല്കി കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ നടി നവ്യാ നയരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം താരം അറിയിക്കുകയും ചെയ്തു.
നവ്യയുടെ അച്ഛനും അമ്മയും മകനും ചേര്‍ന്നാണ് അധികൃതര്‍ക്ക് സംഭാവന കൈമാറിയത്. ‘ഞാന്‍ കുമിളിയില്‍ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തില്‍ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥനയോടെ..ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാര്‍ക്ക് , ഇതുവരെ ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്..’, എന്നാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരു ലക്ഷം രൂപ ആയിരുന്നു നടി നല്‍കിയത്.
നടിയുടെ പോസ്റ്റിന് പിന്നാലെ പിന്തുണച്ച് നിരവധി പേരാണ് രം?ഗത്ത് എത്തിയത്. എന്നാല്‍ പ്രതികൂലിച്ചും ഏതാനും ചിലര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് നവ്യ മറുപടിയും കൊടുത്തിട്ടുണ്ട്. ‘അഞ്ച് രൂപ കൊടുത്താല്‍ അത് പത്ത് പേരെ അറിയിക്കണമോ ‘, എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇത് ശ്രദ്ധയില്‍പ്പെട്ട നവ്യ ഉടന്‍ തന്നെ മറുപടിയുമായെത്തി ‘എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ..നിങ്ങള്‍ ഫോട്ടോ ഇടാതെ ഇരുന്നാല്‍ പോരെ.. അതാണ് ശരി എന്ന് തോന്നുന്നെങ്കില്‍’, എന്നാണ് നടി മറുപടി നല്‍കിയത്.
Discussion about this post