കേരളത്തിന്റെ നൊമ്പരമായിരിക്കുകയാണ് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അതിജീവിതര്‍ക്ക് വേണ്ടി സഹായമൊഴുകുകയാണ്. സഹായവുമായി സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുമുള്ള ഒട്ടനവധി പേര് രംഗത്ത് എത്തുന്നുണ്ട്.
ഇപ്പോഴിതാ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് ലേഡി സുപ്പര്‍ സ്റ്റാര്‍ നയന്‍താരയും താരത്തിന്റെ ഭര്‍ത്താവും നിര്‍മാതാവുമായ വിഘ്നേശ് ശിവനും. ഒപ്പം ഇവരുടെ മക്കളായ ഉയിരും ഉലകവും ഈ കൈത്താങ്ങില്‍ പങ്കാളികളാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇവര്‍ സംഭാവനയായി നല്‍കിയിരിക്കുന്നത്. നയന്‍താര തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ മനസ് മുഴുവനും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ കുടുംബങ്ങളോടും സമൂഹത്തോടും ഒപ്പമാണ്. അവര്‍ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തില്‍ പരസ്പരം പിന്തുണയ്ക്കേണ്ടതും ചേര്‍ത്തുപിടിക്കേണ്ടതുമായ പ്രാധാന്യത്തെ കുറിച്ച് ഓരോരുത്തരേയും ഓര്‍മിപ്പിക്കുകയാണ്.
ഐക്യദാര്‍ഢ്യമെന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,00,000 രൂപ ഞങ്ങള്‍ വിനീതമായ സംഭാവന നല്‍കുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം എത്തിക്കാനും പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ കൈത്താങ്ങാകാനും ഇത് ഉപകരിക്കുമെന്ന് കരുതുന്നു’, എന്നാണ് നയന്‍താരയും വിഘ്നേശും പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.
Discussion about this post