വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ദുരിതത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു അവര്‍ പറയുന്ന സ്ഥത്തു തന്നെ വീടുവച്ച് നല്‍കാമെന്നും അഖില്‍ മാരാര്‍ ഉറപ്പു നല്കുന്നു.
5 സെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് അഖില്‍ മാരാറും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുന്നത്.
”
പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചലഞ്ച്…
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്കാന് എനിക്ക് താല്പര്യമില്ല.. പകരം 3വീടുകള്‍ വെച്ച് നല്കാന് ഞങ്ങള്‍ തയ്യാറാണ് അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത് വസ്തു വിട്ട് നല്കാന് എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും. വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാന്‍ എന്റെ സുഹൃത്തിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്..
സഖാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം…
അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മ്മിച്ചു നല്‍കാം….
ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്ക് വെച്ചു… അര്‍ഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം…
നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കര്‍മമാണ് എന്റെ നേട്ടം.. ഈശ്വരന് മാത്രം അറിഞ്ഞാല്‍ മതി..
സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു.. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാര്‍ത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..
അത്തരം മനുഷ്യരില്‍ അര്‍ഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാന്‍ നല്കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു…
NB :കഴിഞ്ഞ 4ദിവസത്തിനുള്ളില്‍ അയച്ചതാണ് അത് കൊണ്ടാണ് സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിഞ്ഞത് ഇത് പോലെ നേരില്‍ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാന്‍ ജീവിക്കാറില്ല.. ചില നാറിയ സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാന്‍ പ്രേരണ ആയത്…
Discussion about this post