തമിഴ് സിനിമാരംഗത്തെ യുവനടി അപര്‍നദിക്കെതിരെ ആരോപണവുമായി നിര്‍മാതാവ് സുരേഷ് കാമാച്ചി. നരകപ്പോര്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിക്ക് വരുന്നതിന് നടി മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നരകപ്പോറിന്റെ പ്രചാരണപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നിര്‍മാതാവ് ഇക്കാര്യം പറഞ്ഞത്. പ്രചാരണപരിപാടിയില്‍ തന്റെയടുത്ത് ആര് ഇരിക്കുമെന്നത് താന്‍ തീരുമാനിക്കുമെന്ന് നടി നിബന്ധനവെച്ചതായും അദ്ദേഹം പറയുന്നു.
നരകപ്പോര്‍ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിന് അപര്‍നദി എത്തിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മാതാവായ സുരേഷ് കാമാച്ചിയുടെ രൂക്ഷവിമര്‍ശനം
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അപര്‍നദിയെ വിളിച്ചപ്പോള്‍ പ്രമോഷന് വേറെ കാശ് തരണമെന്നാണ് അവര്‍ പറഞ്ഞത്. ഇത് പുതിയ പരിപാടിയാണ്. ഇതുകേട്ട ഉടനെ താന്‍ അപര്‍നദിയെ വിളിച്ചു. സിനിമയുടെ അവസ്ഥ വളരെ മോശമാണെന്നും സിനിമ പുറത്തിറക്കുന്നതിലെ കഷ്ടപ്പാടും അവരെ അറിയിച്ചു. അപര്‍നദി പ്രമോഷനുവന്നില്ലെങ്കില് അത് ദോഷകരമായി ബാധിക്കുമെന്നും പറഞ്ഞു.
‘വരില്ല എന്ന് അവര്‍ തറപ്പിച്ചുപറയുകയും ചില നിബന്ധനകള്‍കൂടി വെയ്ക്കുകയും ചെയ്തു. സ്റ്റേജില്‍ ആരുടെ കൂടെ ഇരിക്കണമെന്നത് അവര്‍ തീരുമാനിക്കും, സ്റ്റേജില്‍ ആരൊക്കെ ഉണ്ടാകും എന്നത് നേരത്തെ അറിയിക്കണം, തന്റെ തുല്യ സ്ഥാനമുള്ളവര്‍ മാത്രമാകണം കൂടെ ഇരിക്കേണ്ടത് എന്നൊക്കെ എനിക്ക് ഭയങ്കര ദേഷ്യം വന്നു. അതോടെ നടികര്‍ സംഘത്തില്‍ ഇവര്‍ക്കെതിരെ പരാതികൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അപര്‍നദി തിരിച്ചുവിളിച്ചു. ‘സര് തെറ്റുപറ്റിപ്പോയി, ആരെന്ന് അറിയാതെയാണ് അങ്ങനെ സംസാരിച്ചത്’ എന്നൊക്കെ പറഞ്ഞു. സുരേഷ് കാമാച്ചി വ്യക്തമാക്കി.
Discussion about this post