വയനാട് ദുരന്തത്തില്‍ അനുശോചന കുറിപ്പുമായി സംവിധായകന് അഖില്‍ മാരാര്‍. രാത്രിയില്‍ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ മനുഷ്യര്‍ ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥയാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് അഖില്‍ മാരാര്‍ കുറിച്ചു.
എന്തൊക്കെയോ വെട്ടി പിടിക്കാന്‍ ഉള്ള ഓട്ട പാച്ചിലില്‍ പ്രകൃതി ചിലതൊക്കെ നമ്മെ ഓര്മ്മിപ്പിക്കുന്നതണ് ഈ ദുരന്തമെന്നാണ് താരത്തിന്റെ കുറിപ്പില്‍ പറയുന്നത്.
അഖില്‍മാരാര്‍ പറയുന്നത്
അനുഭവങ്ങളെ പാഠ പുസ്തമാക്കിയും പ്രകൃതിയെ ഗുരുവായും മനസില്‍ കണ്ട് മുന്നോട്ട് സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി..
സത്യത്തില്‍ എനിക്ക് ഈശ്വരന് പോലും പ്രകൃതിയാണ്…ആ പ്രകൃതി എന്താണിങ്ങനെ..സൂചനകള്‍ നല്കി എന്തൊക്കെയോ നമ്മെ ഓര്‍മ്മിപ്പിക്കുകയാണോ…?
രാത്രിയില്‍ സുഖമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഉറങ്ങിയ നിഷ്കളങ്കരായ കുറെ മനുഷ്യര്‍.. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് പോകുന്ന അവസ്ഥ…
ഓര്‍ക്കുമ്പോള്‍ തന്നെ നെഞ്ചില്‍ പിടച്ചിലാണ്…
എന്തൊക്കെയോ വെട്ടി പിടിക്കാന്‍ ഉള്ള ഓട്ട പാച്ചിലില്‍ പ്രകൃതി എന്നെ വീണ്ടും പഠിപ്പിക്കുന്നു… എന്നോട് പറയുന്നു
‘എന്റെ കണ്ണീരില്‍ തീരുന്നതാണ് നിന്റെ എല്ലാ നേട്ടങ്ങളും…’
Discussion about this post