വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുലഞ്ഞ് നില്‍ക്കുന്നവര്‍ക്ക് സാന്ത്വനവുമായി നടന് സൂര്യ . തന്റെ ചിന്തകളും, പ്രാര്‍ത്ഥനകളും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് .
എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും.. ആ കുടുംബങ്ങള്‍ക്കൊപ്പം ഹൃദയഭേദകമാണ്..! രക്ഷാപ്രവര്‍ത്തനത്തില്‍ കുടുംബങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളിലെ എല്ലാ അംഗങ്ങള്‍ക്കും ഫീല്‍ഡിലുള്ള ആളുകള്‍ക്കും ആദരവ് ‘ സൂര്യ കുറിച്ചു.
നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ തമിഴ് താരം ചിയാന്‍ വിക്രം സംഭാവന നല്‍കിയിരുന്നു . വിക്രമിന്റെ കേരള ഫാന്‍സ് അസോസിയേഷനാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. സിനിമാരംഗത്തുനിന്നുള്ള കൂടുതല്‍ ആളുകള്‍ സഹായവുമായി രംഗത്തേക്ക് വരുന്നുണ്ട്.
Discussion about this post