തന്റെ പേരില്‍ പ്രചരിച്ച ബാത്ത്റൂം വീഡിയോ തന്റേതെന്ന്, പുതിയ സിനിമയിലെ രംഗമാണെന്ന് ബോളിവുഡ് അഭിനേത്രി ഉര്‍വശി റൗട്ടേല. കഴിഞ്ഞയാഴ്ചയാണ് ഉര്‍വശിയുടെ ഒരു വീഡിയോ പുറത്തിറങ്ങിയത്. ബാത്ത്റൂമില്‍ കുളിക്കുന്നതിനിടയില്‍ വസ്ത്രം മാറുന്ന വീഡിയോയാണ് വൈറലായത്. അത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന തരത്തിലുള്ള ചര്‍ച്ചകളുണ്ടായിരുന്നു.
”ഘുസ്പൈഠിയാ എന്ന സിനിമയില്‍നിന്നുള്ള രംഗമായിരുന്നു അത്. ആരോ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്തതാണ്. ആ ക്ലിപ്പ് പുറത്തുവന്ന ദിവസം മുതല്‍ വളരെ അസ്വസ്ഥയായിരുന്നു. അതുകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്. ഒരു സ്ത്രീയും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
വീഡിയോ പുറത്തുവന്നതിനുപിന്നാലെ ഉര്‍വശിയും മാനേജരുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഘുസ്പൈഠിയാ ഓഗസ്റ്റ് 9-നാണ് റിലീസാവുന്നത്. സ്വകാര്യജീവിതത്തില്‍ സോഷ്യല്‍മീഡിയ ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതും. ഈ വീഡിയോ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടതാണെന്നും പറഞ്ഞുകേള്‍ക്കുന്നു.
2013-ല്‍ സിങ് സാബ് ദ ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് ഉര്‍വശി ബോളിവുഡിലെത്തുന്നത്. അതിനുശേഷം ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്റ്റോറി 4, മിസ്റ്റര്‍ ഐരാവത്, ദ ലെജന്‍ഡ്, ബ്രോ…ഹിന്ദി, കന്നഡ, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി കുറേ സിനിമകളില്‍ അവര്‍ അഭിനയിച്ചു. കുറേ സിനിമകളില്‍ ഐറ്റം സോങ്ങുകളിലും പ്രത്യക്ഷപ്പെട്ടു.
Discussion about this post