നടന്‍ ധനുഷിനെതിരെ തമിഴ് സിനിമാ രംഗത്തുനിന്ന് വലിയൊരു വിവാദം ഉയര്‍ന്നുവന്നിരിക്കുകയാണ്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലാണ് നടനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത്. തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തമിഴ് ചലച്ചിത്ര മേഖല നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതില്‍ത്തന്നെ പല ഘട്ടത്തിലായി ചിത്രീകരണം മുടങ്ങിനില്‍ക്കുന്ന ചിത്രങ്ങളേക്കുറിച്ചും അവയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനേക്കുറിച്ചും ചര്‍ച്ചയുണ്ടായി. ഇതിനിടയിലാണ് ധനുഷിന്റെ പേരും ഉയര്‍ന്നുവന്നത്.
പ്രശസ്ത തമിഴ് നിര്‍മാതാക്കളായ തെന്‍ട്രല്‍ ഫിലിംസാണ് ധനുഷിനെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. തങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാന്‍സ് വാങ്ങിയിരുന്നെന്നും പിന്നീട് വാക്കുതെറ്റിച്ചെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാന്‍ ധനുഷിനെ സമീപിക്കുന്നതിനുമുന്‍പ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലുമായി ചര്‍ച്ച ചെയ്യണമെന്ന് സംവിധായകര്‍ക്ക് നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, മറ്റൊരു തമിഴ് താരമായ വിശാലിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കേ 12 കോടി രൂപ ദുരുപയോ?ഗം ചെയ്തു എന്നാണ് കൗണ്‍സില്‍ ആരോപിച്ചത്. അതേസമയം ഈ വിഷയത്തില്‍ കഴിഞ്ഞദിവസം വിശാല്‍ മറുപടി പറഞ്ഞിരുന്നു.
താന്‍ തിരിമറി നടത്തിയിട്ടില്ലെന്നും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിയമാനുസൃതമായ തുകയേ എടുത്തിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി മുന്നോട്ടുള്ള ദിവസങ്ങളിലാണ് ധനുഷിനെതിരെ നിര്‍മാതാക്കള്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാകാന്‍ പോകുന്നത്. വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഗോസിപ്പ് കോളങ്ങളിലിടം പിടിക്കുന്നുണ്ട്.
Discussion about this post