ധനുഷ് നായകനായെത്തിയ രായൻ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. തന്റെ അമ്പതാമത്തെ ചിത്രം എന്നതിലുപരി പ്രേക്ഷകർക്കുള്ള ധനുഷിന്റെ പിറന്നാൾ സമ്മാനം കൂടിയായിരുന്നു രായൻ. ഇന്നലെയായിരുന്നു ധനുഷിന്റെ 41-ാം പിറന്നാൾ. ഇപ്പോഴിതാ ആരാധകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനുഷ്.
ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം തനിക്ക് ലഭിക്കാനില്ലെന്നാണ് ധനുഷ് എക്സിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, തമിഴിൽ മാത്രമല്ല മറ്റ് ഭാഷകളിലും രായന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രായൻ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ധനുഷ് ചിത്രത്തിലെത്തിയത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആര് റഹ്മാനാണ്. കാളിദാസ് ജയറാം, സന്ദീപ് കിഷൻ, ദുഷാര വിജയൻ, എസ്.ജെ സൂര്യ, സെൽവ രാഘവൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. കുബേരയാണ് ധനുഷിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
Discussion about this post